തണൽ: സംഗമം പലിശ രഹിത അയൽകൂട്ടം 150-ാമത് യൂനിറ്റ് രൂപീകരിച്ചു.
മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സംഗമം പലിശ രഹിത അയൽകൂട്ട സംവിധാനത്തിൻ്റെ 150-ാമത് യൂണിറ്റ് രൂപീകരിച്ചു. മാറഞ്ചേരി അത്താണിയിലെ സാജിതയുടെ വസതിയിൽ ചേർന്ന യോഗത്തിൽ തണൽജനറൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഉമറുൽ ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. സംഗമം കോർഡിനേറ്റർ റമീനാഫാരിഷ് , റസിയ, ഷാഹിന, യാഹു പോഴത്ത് എന്നിവർ പ്രസംഗിച്ചു.
മാറഞ്ചേരി മുക്കാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തണലിൻ്റെ കീഴിൽ രണ്ട് കിലോമീറ്റർ ചുറ്റളവിൽ 150 അയൽകൂട്ടങ്ങളിലായി മുവ്വായിരത്തോളം മെമ്പർമാരാണുള്ളത്. 4 സബ് സെൻ്ററുകളിലായി നൂറിൽപരം അയൽകൂട്ടങ്ങളും രണ്ടായിരത്തിൽ പരം മെമ്പർമാരുമുണ്ട്. പലിശ രഹിത വായ്പകൾക്ക് പുറമെ തൊഴിൽ പരിശീലനങ്ങൾ, തണൽ പുരയിട കൃഷി, മെഡിക്കൽ ക്യാമ്പുകൾ, കോച്ചിംഗ് ക്ലാസ്സുകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
150 -ാമത് അയൽകൂട്ടത്തിൻ്റെ ഭാരവാഹികളായി
ഷഹല. വി. (പ്രസിഡൻ്റ്)
റമീസ . കെ. കെ (സെക്രട്ടറി) ഹഷ്മി ഷറി. (വൈ. പ്രസിഡൻ്റ്)
റിസാന. പി. (ജോ. സെക്രട്ടറി) സഫിയ. കെ (ഖജാഞ്ചി ) എന്നിവരെ തിരഞ്ഞെടുത്തു.