KERALA
ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; നിരവധി പേര്‍ക്ക് പരിക്ക്
കാസര്‍കോട്ട് സംഗീതപരിപാടിക്കിടെ തിക്കിലും തിരക്കിലും ഇരുപതിലേറെപ്പേര്‍ക്ക് പരുക്ക്. പരിപാടിക്ക് എത്തിയത് ഗ്രൗണ്ടിന് ഉള്‍ക്കൊള്ളാവുന്നതിലുമേറെ ആളുകള്‍. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. ഒട്ടേറെപ്പേര്‍ കുഴഞ്ഞുവീണു.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഹനാന്‍ഷായുടെ പരിപാടിക്കിടെയാണ് സംഭവം. ഗതാഗതം സ്തംഭിച്ചു. കാസര്‍കോട് പുതിയബസ്റ്റാന്റിന് സമീപമുള്ള മൈതാനത്തായിരുന്നു പരിപാടി. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ആളുകള്‍ ഇവിടെ തടിച്ചുകൂടുകയായിരുന്നു.
തിക്കിനും തിരക്കിനുമിടയില്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. സംഘാടകര്‍ പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതാണ് തിക്കുംതിരക്കിനും ഇടയാക്കിയത്. തിരക്ക് കാരണം പരിപാടി നിര്‍ത്തി വെച്ചു.