Eramangalam

വെളിയംകോട് പഞ്ചായത്തില്‍ ഇടതുപക്ഷ മുന്നണിക്ക് പിന്തുണ നല്‍കും’കോൾ കർഷക സംരക്ഷണ സമിതി

എരമംഗലം:തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വെളിയംകോട് പഞ്ചായത്തിൽ നരണിപ്പുഴ കുമ്മിപ്പാലം കോൾ കർഷക സംരക്ഷണ സമിതി ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളെ പിന്തുണക്കുമെന്ന് കോള്‍ സംരക്ഷണ സമിതി ചെയർമാൻ ഡോ:പി.ശങ്കര നാരായണൻ മാഷ്,വൈസ് ചെയർമാൻ ഉമ്മർ എരമംഗലം കൺവീനർ ഹരിദാസ് പന്തായിൽ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് പ്രിൻസിപ്പളായി വിരമിച്ച മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ഡോ:പി.ശങ്കരനാരായണൻ മാഷും പ്രവാസി കോൺഗ്രസ്സ് സ്ഥാപക വൈസ് ചെയർമാനും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മർ എരമംഗലവും ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായും ഇരുവരും അറിയിച്ചു.ഇരുവരും കർഷക മുന്നണിയിൽ പ്രവർത്തിക്കുന്നതിനായി കർഷക സംഘം എരമംഗലം വില്ലേജ് സെക്രട്ടറിഎം. പ്രകാശനിൽ നിന്നും കേരള കർഷക സംഘം അംഗത്വം സ്വീകരിച്ചു.വെളിയം കോട് ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് ഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ ഭരണമാറ്റത്തിനായി ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സജീവമായി രംഗത്തിറങ്ങുമെന്നുംഇവര്‍ പറഞ്ഞു.പി.ശങ്കരനാരായണൻ മാഷ്, ഉമ്മർ എരമംഗലം, ഹരിദാസ് പന്തായില്‍ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button