KERALA

ഭാരത് ബന്ദ് കേരളത്തിൽ ഇല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തിന് ബാധകമാവില്ല. സംസ്ഥാനത്ത് കടകൾ തുറന്ന് പ്രവര്‍ത്തിയ്ക്കുമെന്ന് വ്യാപിരി വ്യവാസായി ഏകോപന സമിതി
   

കൊച്ചി: രാജ്യത്തെ വ്യാപാര സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തിൽ ഇല്ലെന്ന് വ്യക്തമാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി. സംസ്ഥാനത്ത് കടകൾ തുറന്ന് പ്രവര്‍ത്തിയ്ക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ. സേതുമാധവനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജിഎസ്ടി സംവിധാനത്തിലെ താളപ്പിഴ, ഇന്ധനി വില വര്‍ധന എന്നിവ ചൂണ്ടിക്കാട്ടി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ഉൾപ്പെടെയുള്ള സംഘടനകളാണ് ഒരാഴ്ച മുമ്പ് രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തത്.

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ബന്ദ്. ഓൾ ഇന്ത്യ ട്രാൻസ്പോര്‍ട്ട് വെൽഫെയര്‍ അസോസിയേഷൻ ഉൾപ്പെടെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ റോഡുകൾ ഉപരോധിയ്ക്കും എന്ന് സൂചനയുണ്ടെങ്കിലും കേരളത്തിൽ ഉപരോധിയ്ക്കില്ല എന്നാണ് സൂചന.

സി‌എ‌ടിയുടെ ആവർത്തിച്ചുള്ള പ്രസ്താവനകളോട് ജിഎസ്ടി കൗൺസിൽ പ്രതികരിക്കുന്നില്ല.വ്യാപാരികളുടെ സഹകരണം ഇല്ലാതെ ജിഎസ്ടി കൗൺസിൽ ഏകപക്ഷീയമായാണ് പ്രവര്‍ത്തിയ്ക്കുന്നതെന്ന തോന്നൽ വ്യാപാരികളിൽ ഉണ്ടായിട്ടുണ്ട് എന്നും ഈ സാഹചര്യത്തിലാണ് ഇ ഭാരത് വ്യാപാര ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് എന്നുമായിരുന്നു സംഘടനകളുടെ വിശദീകരണം.

ദേശീയ വ്യാപാര സംഘടനയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് എന്നതിനാൽ രാജ്യ തലസ്ഥാനത്തുൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ സംഘടനയ്ക്ക് കീഴിലുള്ള കട കമ്പോളങ്ങൾ അടഞ്ഞു കിടന്നേക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button