ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്; തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിൽ 10 വാർഡുകളിൽ എസ്.ഡി.പി.ഐ മത്സരിക്കും
ആലത്തിയൂർ : വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിൽ 10 വാർഡുകളിലും 3 ബ്ലോക്ക് ഡിവിഷനിലേക്കും എസ്.ഡി.പി.ഐ മത്സരിക്കാൻ തീരുമാനിച്ചു.
ആലത്തിയൂർ വ്യാപാര ഭവനിൽ ചേർന്ന എസ്.ഡി.പി.ഐ തൃപ്രങ്ങോട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.
സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നും എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളെ ജനങ്ങൾ ഏറ്റെടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അൻവർ പെരുന്തല്ലൂർ യോഗത്തിൽ പറഞ്ഞു.
അവകാശങ്ങൾ അർഹരിലേക്ക് എത്താനും അഴിമതിയില്ലാത്ത വികസനത്തിനും എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.ഡി.പി.ഐ തവനൂർ മണ്ഡലം വൈസ് പ്രസിഡന്റ് സൈനുദ്ധീൻ അയങ്കലം, തിരഞ്ഞെടുപ്പ് മോണിറ്ററിംഗ് കമ്മിറ്റി കൺവീനർ അബ്ദുള്ളകുട്ടി തിരുത്തി , മണ്ഡലം ജോയിൻ്റ് സെക്രട്ടറി അൻസാർ മൂതൂർ, പഞ്ചായത്ത് സെക്രട്ടറി അഫ്സർ അയാസ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.