EDAPPAL
ഒരുമയുടെ ഉത്സവമായി ഇടപ്പാളയം ഓണച്ചാർത്ത് 2025
എടപ്പാൾ/മനാമ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ – ബഹ്റൈൻ ചാപ്റ്ററിന്റെ “ഓണച്ചാർത്ത് 2025” ബഹ്റൈൻ ബീച്ച് ബേ റിസോർട്ടിൽ ആവേശോജ്ജ്വലമായി സമാപിച്ചു. മികച്ച ഏകോപനത്തോടെ സംഘടിപ്പിച്ച ഈ ആഘോഷം പ്രവാസികളിൽ തിരുവോണത്തിന്റെ സ്മരണകൾ പുതുക്കി. ലേഡീസ് & കിഡ്സ് വിങ്ങിന്റെ നൃത്താവതരണങ്ങളും ഇടപ്പാളം ഗായകസംഘത്തിന്റെ ഗാനങ്ങളും പരിപാടിക്ക് മികവേകി. ഓണസദ്യക്ക് പിന്നാലെ വടംവലി, ഉറിയടി, കസേരക്കളി തുടങ്ങിയ വിനോദങ്ങൾ കുട്ടികളും മുതിർന്നവരും ആവേശത്തോടെ പങ്കെടുത്തു. പ്രോഗ്രാം കോഓർഡിനേറ്റർ രതീഷിന്റെയും കൺവീനർ ഷിജി ഗോപിനാഥിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി വിജയകരമായതായി പ്രസിഡന്റ് വിനീഷ് കേശവൻ വ്യക്തമാക്കി.