CHANGARAMKULAM

ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി കോക്കൂർ ജുമാ മസ്ജിദ് പാവിട്ടപ്പുറം

ചങ്ങരംകുളം:പാവിട്ടപ്പുറം കോക്കൂർ ജുമാ മസ്ജിദ് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ജനതയ്ക്കായി ഐക്യദാർഢ്യവും പ്രത്യേക പ്രാർത്ഥനയും നടത്തി. ജുമുഅ നമസ്കാരത്തിന് ശേഷം പള്ളിയുടെ മുൻവശത്ത് നടന്ന പരിപാടിയിൽ മഹല്ല് നേതാക്കളും അംഗങ്ങളും പങ്കെടുത്തു.മഹല്ല് പ്രസിഡന്റ് അഷ്‌റഫ് കോക്കൂർ, ഖത്തീബ് ഇബ്രാഹിം ബാഖവി, സെക്രട്ടറി ഹമീദ്, പള്ളിയറക്കൽ വൈസ് പ്രസിഡന്റ് അബൂബക്കർ കണ്ടംകുളങ്ങര, ജോയിന്റ് സെക്രട്ടറി ഹമീദ് കെ.വി, കെഎം റഷീദ്,ട്രഷറർ അബ്ദുല്ലകുട്ടി എന്നിവർ നേതൃത്വം നൽകി.കമ്മറ്റി അംഗങ്ങളായ ശകീർ ഒതളൂർ, മാനു, അഷ്‌റഫ് പി.എച്ച്, മൊയ്‌ദുണ്ണി, ഉമ്മർ തുടങ്ങിയവരും മഹല്ലിലെ മറ്റു പ്രമുഖരും മഹല്ല് നിവാസികളും ചടങ്ങിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button