EDAPPAL
ആദ്യക്ഷരമധുരം…
എടപ്പാൾ : കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ച് ക്ഷേത്രങ്ങളിലെ നവരാത്രി ആഘോഷങ്ങൾക്കു സമാപനം. ശുകപുരം കുളങ്കര ഭഗവതീക്ഷേത്രത്തിൽ തപസ്യ നടത്തിയ നവരാത്രി സംഗീതോത്സവത്തിന് അക്ഷരപൂജയോടെ സമാപനമായി. ഡോ. എസ്. നാരായണൻ, എം.കെ. രാമചന്ദ്രൻ, ഇ.എം. ആദിത്യൻ എന്നിവരുടെ നേതൃത്വത്തിൽ എഴുത്തിനിരുത്തൽ നടന്നു.