Eramangalam
റിഥം ഓഫ് വെളിയംകോട് 2025: കലോത്സവത്തിന് വർണാഭമായ തുടക്കം
എരമംഗലം : വെളിയംകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ “റിഥം ഓഫ് വെളിയംകോട് – 2025” കലോത്സവത്തിന് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ടി. ഗിരിവാസൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് രാധിക വി. സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് പ്രവീണാദേവി കെ.വി, സീനിയർ അസിസ്റ്റന്റ് അബ്ദുൽ വഹാബ് ടി.കെ, ചെയർമാൻ അഭിനവ് ടി.എം, സ്കൂൾ ലീഡർ ഹിബ ഷെറിൻ എന്നിവർ സംസാരിച്ചു. കലോത്സവ കൺവീനർ പ്രമോദ് എം.ആർ നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.