ENTERTAINMENT
മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കും. ശനിയാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പങ്കെടുക്കുന്ന ചടങ്ങിലാണ് മോഹൻലാലിനെ സർക്കാർ ആദരിക്കുക. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന മാനിച്ചാണ് മോഹൻലാലിന് പുരസ്കാരം ലഭിച്ചത്. അടൂരിന് ശേഷം ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ.