CHANGARAMKULAM
സി വി മുഹമ്മദ് സഫ്വാനെ അനുമോദിച്ചു
ചങ്ങരംകുളം : എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിൽ പ്രതിഭാത്വം തെളിയിച്ച തെങ്ങിൽ യൂണിറ്റിലെ സി വി മുഹമ്മദ് സഫ്വാനെ അനുമോദിച്ചു.തിരു വസന്തം 1500 മീലാദ് ക്യാമ്പയിന്റെ ഭാഗമായി നടത്തപ്പെടുന്ന നാട്ടുമൗലിദ് സദസ്സിൽ കെ സി ഹബീബ് റഹ്മാൻ മുസ്ലിയാർ ചടങ്ങിനു നേതൃത്വം വഹിച്ചു. പി പി നൗഫൽ സഅദി അനുമോദന പ്രഭാഷണം
നടത്തി.എം ഉമർ ബാഖവി അധ്യക്ഷത വഹിച്ചു. എം എ അബ്ദുല്ല കുട്ടി മുസ്ലിയാർ,അഷറഫ് സഖാഫി മുതുകാട് , അബ്ദുൽ മജീദ് അഹ്സനി, സി വി അബ്ദുറസാഖ് ,അസ്ലം ബുഖാരി,സി വി അബ്ദുൽജബ്ബാർ,എൻ വി സൈനുദ്ധീൻ പ്രസംഗിച്ചു.
കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ സോൺ സെക്രട്ടറി ചേറ്റുവളപ്പിൽ ഹംസ ദാരിമി – ഫാത്തിമ ദമ്പതികളുടെ മകനാണ്.