മാരക ലഹരിമരുന്നുകളുമായി യുവാവിനെ എക്സൈസ് പിടി കൂടി.
പരപ്പനങ്ങാടി: മാരക ലഹരിമരുന്നുകളുമായി യു വാവിനെ എക്സൈസ് പിടികൂടി. പരിയാപുരം ഒട്ടുപുറത്തെ കെ.പി. ഇസ്മായിൽ (29) ആണ് അറ സ്റ്റിലായത്. പുതുവത്സരാഘോഷവുമായി ബന്ധ പ്പെട്ട് കെട്ടുങ്ങൽ ബീച്ച്, താനൂർ തൂവൽ തീരം പാ ർക്ക് തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ച് ഡി.ജെ പാ ർട്ടി സംഘടിപ്പിക്കുന്നതായും വലിയതോതിൽ മാ രക മയക്കുമരുന്നുകളുടെ വിൽപന നടക്കാൻ സാധ്യതയുണ്ടെന്നും വിവരം ലഭിച്ചതിന്റെ അടി സ്ഥാനത്തിൽ പരപ്പനങ്ങാടി എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിലാണ് 25 ഗ്രാം എം.ഡി. എം.എയും 77 മില്ലി ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പു മായി ഇയാൾ അറസ്റ്റിലായത്.
ഓട്ടോറിക്ഷയും എക്സൈസ് കസ്റ്റഡിയിലെടു ത്തു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായും ഇ നിയും അറസ്റ്റ് ഉണ്ടാകുമെന്നും പ്രതിക്ക് മയക്കുമ രുന്നുകൾ ലഭിച്ച ഉറവിടത്തെക്കുറിച്ചും കൂടുതൽ അന്വേഷണം നടന്നുവരുന്നതായും എക്സൈസ് ഇൻസ്പെക്ടർ സാബു ആർ. ചന്ദ്ര പറഞ്ഞു. ഇൻ സ്പെക്ടർക്കു പുറമെ പ്രിവന്റീവ് ഓഫിസർ ടി. പാജോഷ് കുമാർ, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) കെ. പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫി സർമാരായ കെ. ജിനരാജ്, നിതിൻ, ചോമാരി, ശി ഹാബുദ്ദീൻ, അരുൺപാറോൽ, വനിത സിവിൽ എക്സൈസ് ഓഫിസർ പി.എം. ലിഷ എന്നിവരട ങ്ങിയ ടീമാണ് പരിശോധനക്കിറങ്ങിയത്. പരപ്പന ങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.