ഒന്നര കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ.
തിരൂർ: ഒന്നര കിലോയിലധികം കഞ്ചാവുമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് പിടിയിൽ. ആർ.പി.എഫ്, എക്സൈസ് സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്നാട് മധുരൈ ലിംഗപ്പ നായിക്കന്നൂർ സ്വദേശി ഭുവനേഷ്വിയെയാണ് (19) അറസ്റ്റ് ചെയ്തത്.
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള റേവ് പാർട്ടികളിൽ ഉപയോഗിക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ട്രെയിനുകൾ വഴി മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന ര ഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
തിരൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും തിരൂർ ആർ.പി.എഫ്, ആർ.പി.എഫ് ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡ്, മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യൂറോ എ ന്നിവയുമായി നടത്തിയ സംയുക്ത റെയ്ഡിലാണ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽനിന്ന് പ്രതിയെ പിടികൂടിയത്. ക്രിസ്മസ്, ന്യൂ ഇയ ർ സ്പെഷൽ ഡ്രൈവിൻറ ഭാഗമായി ജില്ലയിലേ ക്കുള്ള മദ്യ, മയക്കുമരുന്ന് കടത്ത് തടയുന്നതിന് തിരൂരിൽ എക്സൈസും, ആർ.പി.എഫും സംയു ക്തമായി പരിശോധനകൾ നടത്തിവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നൂറിലധികം കുപ്പി ഗോവ ൻ മദ്യം പിടികൂടിയിരുന്നു.
സംയുക്ത പരിശോധയിൽ ആർ.പി.എഫ് സബ് ഇൻസ്പെക്ടർ സുനിൽ കുമാർ, എസ് റേഞ്ച് ഇൻസ്പെക്ടർ ഒ. സജിത, ആർ.പി.എഫ് ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡ് അംഗങ്ങളായ കോൺസ്റ്റബിൾ ടി. വിജേഷ്, ദിലീ പ്, ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ സതി ഷ്, എക്സൈസ് ഇന്റലിജൻസ് പ്രിവന്റിവ് ഓഫി സർ വി.കെ. സൂരജ്, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) എൽ. ബാബു, സിവിൽ എക്സൈസ് ഓഫിസർ കെ.വി. റിബീഷ് എന്നിവർ പങ്കെടുത്തു.