BREAKING NEWSDelhiLATEST NEWSNEW DELHISocialUPDATES

80 -ാം സ്വാതന്ത്ര്യദിന ആഘോഷത്തിൽ ഇന്ത്യ

ന്യൂഡൽഹി : രാജ്യം ഇന്ന് എൺപതാംസ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകൾ ആരംഭിക്കും. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട് ചടങ്ങുകളുടെ ക്രമത്തിലും ഇത്തവണ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം ഔദ്യോഗിക ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്കൂ‌ളുകൾ, സർക്കാർ ഓഫീസുകൾ, രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ദേശീയപതാക ഉയർത്തലും പരേഡുകളും നടക്കും. ജില്ലകളിൽ നടക്കുന്ന സ്വാതന്ത്ര്യദിന പരിപാടികളിലും പരേഡുകളിലും മുഖ്യമന്ത്രിയും മറ്റ് സംസ്ഥാന മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിൽ മുഖ്യമന്ത്രി പങ്കെടുക്കും.വിദേശാധിപത്യത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ജീവൻ നൽകിയ ധീരനേതാക്കളെ സ്മരിക്കാൻ കൂടിയുള്ളതാണ് സ്വാതന്ത്ര്യദിനം. പുതിയ പോരാട്ടങ്ങൾക്കായി അവരുടെ സ്മ‌രണകൾ എല്ലാവർക്കും ആവേശം പകരുന്നതാകണം എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ സ്വാതന്ത്ര്യദിനവും.

ഏവർക്കും എടപ്പാൾ ന്യൂസ് ൻ്റെ സ്വാതന്ത്ര്യദിനാശംസകൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button