PONNANI

പൊന്നാനി തീരദേശത്തെ ഒരു അങ്കണവാടി കൂടി ഹൈടെക്കാകുന്നു

പൊന്നാനി: രണ്ടര പതിറ്റാണ്ടായി പൊന്നാനി തീരദേശത്ത് നിലനിൽക്കുന്ന ഒരു അങ്കണവാടി കൂടി ഹൈടെക്കാകുന്നു. നായാടി കോളനി വാർഡിലെ പുതിയ അങ്കണവാടിയുടെ കെട്ടിട നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി. വാർഡ് 44 ലെ സെന്റർ നമ്പർ 14 അങ്കണവാടി കെട്ടിട നിർമാണോദ്ഘാടനം പി.നന്ദകുമാർ എം.എൽഎ നിർവഹിച്ചു. നഗരസഭയുടെ 2021-22 വാർഷിക പദ്ധതി പ്രകാരമാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. രണ്ട് നിലകളിലായുള്ള കെട്ടിടം നിർമിക്കുന്നതിന് 18 ലക്ഷം രൂപയാണ് നഗരസഭ ചെലവഴിക്കുന്നത്.താഴെത്തെ നിലയിൽ ഹൈടെക് അങ്കണവാടിയും മുകൾ നിലയിൽ ലൈബ്രറി, കമ്മ്യൂണിറ്റി ഹാൾ എന്നിവയും നിർമിക്കാനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇരുപത്തിയഞ്ചു വർഷത്തിലധികം പഴക്കമുള്ള കെട്ടിടം പൊളിച്ചു നീക്കി, ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടമാണ് നിർമിക്കുന്നത്. നഗരസഭ ചെയർമാൻ ശിവദാസ് അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, നഗരസഭാ സ്ഥിരംസമിതി ചെയർപേഴ്സൺമാരായ ആബിദ, രജീഷ് ഊപ്പാല, ഷിന സദേശൻ, അങ്കണവാടി പ്രവർത്തക ഷീജ, രമണൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button