1000+ ദിനങ്ങൾ മഹബ്ബ ട്വീറ്റ്ഡോ.ഫാറൂഖ് നഈമിയെ ആദരിച്ചു
എടപ്പാൾ :ഏഴു ഭാഷകളിൽ ആയിരം ദിനങ്ങളിലധികമായി സമൂഹമാധ്യമങ്ങളിലൂടെ പ്രവാചകചരിത്രം സമ്മാനിക്കുന്ന ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയെ കാലടി മൻശഅ് ആദരിച്ചു. കൊല്ലം ത്വയ്ബ സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന സീറത്തു നബി ഇന്റർനാഷണൽ മീലാദ് കോൺഫറൻസിന്റെ ഭാഗമായി കാലടി മൻശഇൽ സംഘടിപ്പിച്ച ഉമർ ഖാളി അനുസ്മരണത്തിലാണ് നഈമിയെ ആദരിച്ചത്. സമസ്ത ജില്ലാ മുശാവറ അംഗം അലി ബാഖവി ആറ്റുപുറം സംഗമം ഉദ്ഘാടനം ചെയ്തു. ഹസ്സൻ അഹ്സനി കാലടി അധ്യക്ഷത വഹിച്ചു. ഉമർ ഖാളി അനുസ്മരണ പ്രഭാഷണത്തിനും സ്വല്ലൽ ഇലാഹു മദ്ഹ് കാവ്യ പഠനത്തിനും ഡോ. മുഹമ്മദ് ഫാറൂഖ് നഈമി നേതൃത്വം നൽകി. ആദരവ് ചടങ്ങിന് സയ്യിദ് സീതിക്കോയ അൽ ബുഖാരി, സയ്യിദ് ഇമ്പിച്ചിക്കോയ അൽ ബുഖാരി, സയ്യിദ് അൻവർ ബാ അലവി, സയ്യിദ് ആറ്റക്കോയ അൽ ഹസനി, സയ്യിദ് തഖിയുദ്ദീൻ അഹ്സനി ജീലാനി തുടങ്ങിയവർ നേതൃത്വം നൽകി. അബ്ദുറസാഖ് ഫൈസി മാണൂർ,ഹംസ സഖാഫി വെളിയംകോട്, സ്വാലിഹ് അഹ്സനി കക്കിടിപ്പുറം, നഹാസ് ജൗഹരി കൊല്ലം,നൗഷാദ് സഖാഫി നാട്യമംഗലം, റാഫി നഈമി തൃശൂർ, തൗഫീഖ് സഖാഫി കുളപ്പുള്ളി, നൗഫൽ സഖാഫി പ്രസംഗിച്ചു മുഹമ്മദ് ഹബീബ് അഹ്സനി സ്വാഗതവും റഫീഖ് അഹ്സനി നന്ദിയും പറഞ്ഞു.