EDAPPAL

ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകുന്നതിനായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022-23 പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകുന്നതിനായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബി ആർ സി യിൽ നടന്ന ക്യാമ്പ് എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട് സി.വി സുബൈദ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ദിനേശ്
അദ്ധ്യക്ഷത വഹിച്ചു.

അംഗൻവാടി സൂപ്പർവൈസർ മഞ്ജു സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ, മെമ്പർമാരായ എം കെ എം ഗഫൂർ, ക്ഷമാ റഫീഖ്, എൻ ഷീജ, പി.വി ലീല, കെ.പി അച്ചുതൻ, വി.പി വിദ്യാധരൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button