KERALA
ഹൈക്കോടതിവിധിയെ തുടർന്ന്മീഡിയവൺ സംപ്രേഷണം താത്കാലികമായി നിർത്തിവച്ചു
ഹൈകോടതിവിധിയെ തുടർന്ന്
മീഡിയവൺ ചാനലിന്റെ സംപ്രേഷണം താത്കാലികമായി നിർത്തിവച്ചു.
ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് നടപടി.വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചു.
മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്മെന്റ് നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ബഹുമാനപ്പെട്ട കോടതി വിധി മാനിച്ച് സംപ്രേഷണം തൽക്കാലം നിർത്തുകയാണ്. കേന്ദ്ര സർക്കാരിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരും. ഉടൻ തന്നെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും.
നീതി പുലരും എന്ന വിശ്വാസം ആവർത്തിക്കട്ടെ.
പ്രേക്ഷകർ നൽകുന്ന പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി.
പ്രമോദ് രാമൻ
എഡിറ്റർ, മീഡിയവൺ