EDAPPAL

മഴക്കെടുതി: കൃഷി നാശം വിലയിരുത്താൻ കൃഷി വകുപ്പ്

എടപ്പാൾ: മഴക്കെടുതിയിൽ ഗ്രാമ പഞ്ചായത്തിലെ മുല്ലമാട്, മാണൂർ കായൽ, മടയിൽ കോൾ എന്നിവിടങ്ങളിലായി ഇരുപതോളം ഏക്കർ നെൽകൃഷിയാണ് കൊയ്തെടുക്കാൻ കഴിയാതെ വെള്ളത്തിൽ കിടക്കുന്നത്. ഈ പ്രദേശങ്ങൾ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. കൃഷി നാശം തിട്ടപ്പെടുത്തുന്നതിനും, കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും പ്രശ്നബാധിത പ്രദേശങ്ങൾ പൊന്നാനി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെയും എടപ്പാൾ കൃഷി ഓഫീസറുടേയും നേതൃത്വത്തിൽ സന്ദർശിച്ചത്.

കർഷകർ വിള ഇൻഷുറൻസ് ചെയ്തതു കൊണ്ട് വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭ ധനസഹായം എന്നിവ അനുവദിക്കുമെന്ന് കൃഷി ഉദ്യോഗസ്ഥർ അറിയിച്ചു.

കൃഷി അസി.ഡയറക്ടർ സി. മിനി, കൃഷി ഓഫീസർ വിനയൻ എം.വി, കൃഷി അസി. അഭിലാഷ് സി.പി, പാടശേഖര സമിതി പ്രതിനിധികളായ മുബിൻ, ലത്തീഫ്, ഇ സ്വാമിനാഥൻ.പി, ജയദേവൻ കെ.പി, വിജയൻ എം.പി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button