Local newsTHRITHALA

സുന്ദരമാക്കാം കൊടിക്കുന്നിനെ’ സമൂഹ ക്ലീനിങ്ങിന് ഒരുങ്ങി കൊടിക്കുന്ന് പ്രദേശവാസികൾ

‘മാലിന്യമുക്തം നവകേരളം’പദ്ധതിയുടെ ഭാഗമായി സുസ്ഥിര തൃത്താല എന്ന ലക്ഷ്യത്തോടെ നടക്കുന്ന വിപുലമായ പദ്ധതിയുടെ ഭാഗമായി പരുതൂർ ലൈബ്രറി & റിക്രിയേഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ ദത്തെടുത്ത കൊടിക്കുന്നിനെ വ്യാപാരി സുഹുത്തുക്കൾ, ഓട്ടോ ഡ്രൈവേഴ്സ് , തൊഴിലാളി സുഹൃത്തുക്കൾ ,സന്നദ്ധ പ്രവർത്തകർ, ഹരിതസേന,ലൈബ്രറി പ്രവർത്തകർ തുടങ്ങി മുഴുവനാളുകളേയും ഉൾപ്പെടുത്തി രൂപം നൽകിയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊടിക്കുന്നിൽ ക്ലിനിങ്ങ് പ്രവൃത്തി നടന്നു. വ്യാപാരി സുഹൃത്തുക്കളുടെ സഹകരണത്തോടെ വേസ്റ്റ് ബിൻ, പൂച്ചെടിച്ചട്ടികൾ എന്നിവ കടകൾക്ക് മുൻപിൽ വെക്കുന്നതിനും, പ്രദേശത്തെ വലിച്ചെറിയൽ മുക്ത മേഖലയാക്കി മാറ്റുന്നതിനു മാവശ്യമായ പ്രവർത്തനങ്ങൾക്കും രൂപം നൽകിയിട്ടുണ്ട്. ക്ലിനിങ്ങിന് ലൈബ്രറി സെക്രട്ടറി പി.സുധീർ, M.മോഹൻദാസ്, (കൂട്ടായ്മയുടെ ചെയർമാൻ) പി.ശ്രീനിവാസൻ(വാർഡ് മെമ്പർ) ലൈബ്രറി രക്ഷാധികാരികളായ ‘പി.കെ. ചെല്ലുകുട്ടി, കെ.സി.അലി ഇക്ബാൽ, ടി.സുധാകരൻ, വി.പി.ഹരിനാരായണൻ, ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ നേതാക്കളായ സുരേഷ്, രാമൻ കുട്ടി, മനോജ്, വ്യാപാരി നേതാവ് ജയരാജ്, തൊഴിലാളി നേതാക്കളായ N. ഉണ്ണികൃഷ്ണൻ, മോഹൻദാസ്, സിംജ ,രാജഗോപാലൻ മാഷ്, വിഷ്ണു.എം.കെ. എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button