BREAKING NEWSLATEST NEWSUPDATES

സൗദിയിൽ വാഹനാപകടം ; കോട്ടയം സ്വദേശികളായ രണ്ട് മലയാളി നഴ്സുമാർ അടക്കം അഞ്ച്​ പേർക്ക് ദാരുണാന്ത്യം

സൗദി അറേബ്യയിലെ മക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം.മക്കയിലെ റാനിയ എന്ന പട്ടണത്തിലേക്കാണ് ഇവർ വെള്ളിയാഴ്ച പോയത്. അവിടെ വെച്ച് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. മരണപ്പെട്ടവരിൽ രണ്ട്​ പേർ മലയാളികളും രണ്ട്​ പേർ തമിഴ്​നാട്​ സ്വദേശികളും ഒരാൾ സൗദി പൗരനുമാണ്. കോട്ടയം പാല സ്വദേശി ജെയ്സിമോൾ മാത്യു (36), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്​നാട്​ തിരുച്ചിറപ്പിള്ളി സ്വദേശി ദേവമ്മ ഹെപ്സിബ (33), ചെന്നൈ സ്വദേശിനി വിജയലക്ഷ്​മി എന്നിവരാണ്​ മരിച്ച തമിഴ്​നാട്​ സ്വദേശികൾ. വാഹനം ഓടിച്ചിരുന്ന സൗദി പൗരനും മരണപ്പെട്ടു.സൗദി സർക്കാർ ഡിസ്പൻസറികളിൽ ജോലി ചെയ്യുന്ന നഴ്​സുമാരാണ് നാല് പേരും​. മക്കയിലെ അൽഗഫ എന്ന സ്ഥലത്തായിരുന്നു ഇവരുടെ ജോലി. അവധി ദിവസങ്ങളിലാണ് സൗദിയിൽ ജോലിചെയ്യുന്ന നഴ്സുമാർ അവശ്യസാധനങ്ങൾ വാങ്ങാനായി പോകാറുള്ളത്. മക്കയിലെ റാനിയ എന്ന പട്ടണത്തിലേക്കാണ് ഇവർ വെള്ളിയാഴ്ച പോയത്. അവിടെ വെച്ച് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.മരിച്ചവരുടെ സൗദിയിലു​ള്ള ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button