KERALA

ബേപ്പൂർ ഫെസ്റ്റ് ജനുവരി 4, 5 തിയ്യതികളിലേക്ക് മാറ്റി

കോഴിക്കോട് : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തെ തുടർന്ന് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ബേപ്പൂർ ഫെസ്റ്റുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും മാറ്റിവച്ചതായി കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) സെക്രട്ടറി അറിയിച്ചു.
മാറ്റി വെച്ച പരിപാടികൾ 2025 ജനുവരി 4, 5 തീയതികളിൽ നടക്കും.

നേരത്തേ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചതിന് പിന്നാലെ ഫെസ്റ്റിന്റെ ഡിസംബർ 26, 27 തീയ്യതികളിലെ മുഴുവൻ പരിപാടികളും റദ്ദാക്കി ഉദ്ഘാടനം ഡിസംബർ 28 ലേക്ക് മാറ്റിയിരുന്നു. 29 ലെ പരിപാടികൾ നേരത്തെ നിശ്ചയിച്ചതനുസരിച്ച് നടക്കുമെന്നും അറിയിച്ചിരുന്നു. ഇതാണ് മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടർന്ന് ജനുവരി 4, 5 തിയ്യതികളിലേക്ക് മാറ്റിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button