PONNANI

പോപ്പുലര്‍ ഫ്രണ്ട് ഹർത്താൽ;പൊന്നാനിയിൽ ബസിന് കല്ലെറ് മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ

പൊന്നാനി: ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ഹര്‍ത്താലിനിടെ അക്രമം. പൊന്നാനിയില്‍ ബസിന് കല്ലെറിഞ്ഞ മൂന്ന് പേര്‍ പിടിയില്‍. പൊന്നാനി മല്ല റോഡ് സ്വദേശി പുതുപറമ്പില്‍ മൊയ്തീന്‍ കോയ മകന്‍ മുബഷിര്‍(22). അസ്സനിക്കാനത്ത് മുഹമ്മദ് കുട്ടി മകന്‍ മുഹമ്മദ് ഷരീഫ് (28). കപ്പക്കാരകത്ത് മൊയ്തീന്‍ ക്കുട്ടി മകന്‍ റാസിഖ് (32) എന്നിവരാണ് പിടിയിലായത്. രാവിലെ ഒമ്പതിന് ഗുരുവായൂരിലേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസ്സിനെ ആനപ്പടിയില്‍ വെച്ച് മുഖമൂടിയണിഞ്ഞ മൂന്ന് പേര്‍ ബൈക്കിലെത്തി കല്ലെറിഞ്ഞു തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടനെ പോലീസെത്തി പിന്തുടര്‍ന്നു ഇവരെ പിടികൂടി. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ പോലീസിനെ ഇല്ലാതാക്കണമെന്നും തകര്‍ക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തതായും കണ്ടെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button