CHANGARAMKULAM

ഓണാഘോഷവും സ്നേഹാദരവും നടത്തി

                                                                                                                                              

ചങ്ങരംകുളം: ആലംകോട് അട്ടേകുന്ന് പ്രവർത്തിക്കുന്ന സംഘം ആർട്സ് – സ്പോർട്സ് ക്ലബ്ബ് & വായനശാലയുടെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രിയുടെ 2022 ലെ പോലീസ് മെഡലിന് അർഹനായ നാസർ ആലംകോടിന് ക്ലബ്ബിന്റെ സ്നേഹാദരം. ജി എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ക്ലബ്ബ് സെക്രട്ടറി രതീഷ് കുമാർ കെ.ആർ സ്വാഗതം പറഞ്ഞു. ഹർഷ പ്രാർത്ഥനാ ഗീതം ആലപിച്ചു. ക്ലബ്ബ് പ്രസിഡണ്ട് സി. കെ പ്രസാദ് അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫാ നാസർ ഉദ്ഘാടനം ചെയ്തു.

ശ്രീ ശിവശങ്കരൻ മാസ്റ്റർ ക്ലബ്ബിന്റെ സ്നേഹാദരം നാസറിന് നൽകി. വാർഡ് മെമ്പറും ആലംകോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർമാനുമായ സി. കെ പ്രകാശൻ, സി.കെ സുരേഷ് ബാബു, എം.വി രവീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം അമീർ ഒ.വി നന്ദി പ്രകാശിപ്പിച്ചു.

നാട്ടിലെ മുതിർന്നവരുടെയും കുട്ടികളുടെയും ഓണാഘോഷ പരിപാടികളായ പൂക്കള മത്സരം, മൈലാഞ്ചി ഇടൽ, ചവിട്ട് കളി, തിരുവാതിര കളി, നാടൻ പാട്ട്, ഓണപ്പാട്ട്, ഡാൻസ്, കസേര കളി, സ്പൂൺ റൈസ്, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ എന്നീ പരിപാടികളും മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനവും, പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി. പരിപാടികൾക്ക് എ. പി വേലായുധൻ, അറമുഖൻ, എ.കെ വേലായുധൻ, നിധിൻ പി, ജിഷ്ണു .എം, ഹർഷ കെ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button