EDAPPAL
കുറ്റിപ്പുറത്ത് മാരുതി കാറും ഒമ്നി വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
കുറ്റിപ്പുറം: മാരുതി കാറും ഒമ്നി വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. വയനാട് സ്വദേശികളായ നെല്ലിക്കുന്നത്ത് രാമചന്ദ്രൻ (53) ഭാര്യ സീത (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണ
എം.ഇ.എസ്.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി കൈലാസ്
ഓഡിറ്റോറിയത്തിന് സമീപമാണ്
അപകടം.അപകടത്തിൽ പരിക്കേറ്റവരേ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.