MARANCHERY

സ്റ്റേജിന്റെയും ഓഡിറ്റോറിയത്തിന്റെയും നിർമ്മാണ ഉദ്ഘാടനം നടത്തി

എരമംഗലം:മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ട് ഉപയോഗിച്ച് വെളിയങ്കോട് ഗവ:ഹയർ സെക്കൻററി സ്കൂളിൽ നിർമ്മിക്കുന്ന സ്റ്റേജിന്റെയും ഓഡിറ്റോറിയത്തിന്റെയും നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.കെ സുബൈർ നിർവ്വഹിച്ചു.വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ അനിൽകുമാർ സ്വാഗതവും പ്രിൻസിപ്പാൾ നൂർ മുഹമ്മദ് നന്ദിയും പറഞ്ഞു .പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൗദാമിനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജയൻ വാർഡ് മെമ്പർ സെയ്ദ് പുഴക്കര പ്രിയ വേണുഗോപാൽ,പ്രൊഫസർ.വി.കെ ബേബി,ഫസലുറഹ്മാൻ,ഷാജി കാളിയത്തേൽ കേരളീയൻ,അശോകൻ, ബാലൻ കോതംമുക്ക് ഗിരിവാസൻ തുടങ്ങിയ പൊതു പ്രവർത്തകരും പി.ടി.എ പ്രസിഡന്റ് എ.നിഷിൽ, എസ്.എം സി ചെയർമാൻ കെ ശശി തുടങ്ങിയവരും ആശംസകൾ നേർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button