തിരൂർ

സ്‌കൂൾ ഒളിമ്പിക്‌സ്: സംസ്ഥാന ജേതാക്കളായ ജില്ലയിലെ കായികതാരങ്ങൾക്ക് സ്വീകരണം നൽകി

തിരൂർ: സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ തുടരെ രണ്ടാം തവണയും അത് ലറ്റ്ക്സിൽ ചാംപ്യന്മാരും കായികമേളയിൽ നാലാം സ്ഥാനവും നേടി ജില്ലക്ക് അഭിനമായ കായികതാരങ്ങൾ, ഐഡിയൽ കടകശ്ശേരിയുടെ പരിശീലകരായ ഷാഫി അമ്മായത്ത്, ടോമി ചെറിയാൻ, നദീഷ് ചാക്കോ, നവാമുകുന്ദ എച്ച്.എസ് എസിൻ്റെ പരിശീലകരായ കെ. ഗിരീഷ് മുഹമ്മദ് ഹർഷാദ്, കെ.എച്ച്.എം.എച്ച്.എസ്.എസിൻ്റെ പരിശീലകരായ ഷാജിർ ആലത്തിയൂർ, റിയാസ് ആലത്തിയൂർ എന്നിവർക്ക് മലപ്പുറം ഡി.ഡി.ഇ ഓഫീസും ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ അത് ലറ്റിക്സ് അസോസിയേഷനും തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ ഉൾപ്പടെയുള്ള ജനപ്രതിനിധികളും ചേർന്ന് തിരൂർ റെയിൽവെ സ്റ്റേഷനിൽ രാജകീയ സ്വീകരണം നൽകി. 22 സ്വർണവും 29 വെള്ളിയും 29 വെങ്കലവും നേടി 247 പോയിൻ്റോടെയാണ് അത് ലറ്റികിലെ സംസ്ഥാന കിരീടം സ്വന്തമാക്കിയത്. 801 പോയിൻ്റോടെയാണ് കായിക മേളയിൽ ജില്ലാ ടീം നാലാം സ്ഥാനവും കരസ്ഥമാക്കിയിട്ടുള്ളത്. ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരി, തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസ്, ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ്, രായിരിമംഗലം എസ്.എം.എം.എച്ച്. എസ്.എസ്,എസ്.എസ്.എച്ച്.എസ്.എസ് മൂർക്കനാട്, ജി.എം.എച്ച്. എസ്.എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ്, സി.എച്ച്. എം.കെ.എം.എച്ച്.എസ് കാവനൂർ, സി.എച്ച്.എം.എച്ച്.എസ് പൂക്കൊളത്തൂർ, കെ.എം.ജി.വി.എച്ച്.എസ്.എസ് തവനൂർ, പി.സി.എൻ. ജി.എച്ച്.എസ്.എസ് മൂക്കുതല, ജി.വി.എച്ച്.എസ്.എസ് ചെട്ടിയാംകിണർ, എസ്.ഒ.എച്ച്. എസ് അരീക്കോട്, പന്തല്ലൂർ എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളിലെ കായിക താരങ്ങളുടെ ട്രാക്കിലെയും ഫീൽഡിലെയും ആധിപത്യത്തിലൂടെയാണ് ജില്ലക്ക് അഭിമാന നേട്ടം കൊയ്യാനായത്. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി. ഹൃഷികേശ് കുമാർ, സ്പോർട്സ് കൗൺസിൽ എക്സ‌ിക്യൂട്ടീവ് അംഗം കെ. വത്സല, സ്പോർട്സ് കൗൺസിൽ സെക്രട്ടറി വി.ആർ. അർജുൻ, സ്പോർട്‌സ് കൗൺസിൽ പരിശീലകർ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിച്ച് നടത്തിയ വിജയാഹ്ലാദ റാലി ടൗൺ ഹാൾ പരിസരത്ത് സമാപിച്ചു. സ്വീകരണ യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി നസീമ അധ്യക്ഷയായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.യു സൈനുദ്ധീൻ, തിരുന്നാവായ പഞ്ചായത്ത് പ്രസിഡൻ്റ് ദേവയാനി മാമ്പറ്റ, ജില്ല വിദ്യഭ്യാസ ഉപഡയറക്ടർ പി.വി റഫീഖ്, തിരൂർ ഡി.ഇ. ഒ ഇൻ ചാർജ് ആർ.പി ബാബു രാജ്, തിരൂർ ഡയറ്റ് പ്രിൻസിപ്പാൾ ബാബു വർഗീസ്, എടപ്പാൾ എ.ഇ.ഒ രമാദേവി, മുൻ ഡി.ഡി.ഇ കെ.പി രമേഷ് കുമാർ, ഐഡിയൽ ചെയർമാൻ പി.കുഞ്ഞാവു ഹാജി, മജീദ് ഐഡിയൽ, തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് പി.എ ബാവ, ഗെയിംസ് ജില്ല കോർഡിനേറ്റർ സന്ദീപ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button