CHANGARAMKULAM
ആലംകോട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് ബൈക്ക് വിതരണം ചെയ്തു
ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് മുച്ചക്ര ബൈക്ക് വിതരണം ചെയ്തു. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബൈക്കുകൾ വിതരണം ചെയ്തത്. ജിഎൽപി സ്കൂളിൽ നടന്ന പരിപാടി പ്രസിഡണ്ട് കെ.വി ഷഹീർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശരീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പ്രബിത ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി കെ പ്രകാശൻ, ഷഹന നാസർ, ചന്ദ്രിക തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി അനൂപ് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ സുലൈഖ ബാനു നന്ദിയും പറഞ്ഞു.