EDAPPALLocal news

പൊള്ളുന്ന വെയിലിൽ തണലൊരുക്കി ഓട്ടോ തൊഴിലാളികൾ

എടപ്പാൾ: പൊള്ളുന്ന വെയിലിൽ ഇത്തിരി തണലൊരുക്കി എടപ്പാൾ പൊന്നാനി റോഡിൽ ഓട്ടോ തൊഴിലാളികൾ സ്ഥാപിച്ച കുട. സ്വിച്ചിട്ടാൽ യാത്രക്കാരനെത്തേടി ഓട്ടോയെത്തുന്ന സംവിധാനമൊരുക്കിയ പൊന്നാനി റോഡിലെ ഓട്ടോക്കാർ തന്നെയാണ് ഇതിനുപിന്നിലും പ്രവർത്തിച്ചത്. ഒട്ടും തണലിലില്ലാത്തയിടമാണ് മേൽപ്പാലമടക്കമുള്ള എടപ്പാൾ. പൊന്നാനി, പാലക്കാട് റോഡുകളിൽ ബസ് കാത്തിരിപ്പുകേന്ദ്രം പോലുമില്ല. ഇതുകൂടി പരിഗണിച്ചാണ് ഓട്ടോ തൊഴിലാളികളുടെ ഈ തണൽ. 5000 രൂപവീതം വിലയുള്ള വലിയ രണ്ടു കുടകളാണ് ഇവർ സംഘടിപ്പിച്ചത്. രണ്ടും നടപ്പാതയിൽ സ്ഥാപിച്ചിരിക്കുകയാണ്. പ്രായമായവർക്കും കുട്ടികൾക്കുമെല്ലാം ഇത് വലിയ ആശ്വാസമായി. ഇനി സൗജന്യ കുടിവെള്ളംകൂടി ഒരുക്കാനുള്ള ശ്രമത്തിലാണിവർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button