CHANGARAMKULAM
എം എസ് സി സൈക്കോളജി പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ മിന്നു സിബിയെ അനുമോദിച്ചു
ചങ്ങരംകുളം: കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി സൈക്കോളജി പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയചാലിശേരി താഴത്തങ്ങാടി ചീരൻ വീട്ടിൽ മിന്നു സിബിയെ യുവജനസംഘടനയായ ഡി വൈ എഫ് ഐ ചാലിശേരി പടിഞ്ഞാറെമുക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.തൃശൂർ ശ്രീ അച്ചു തമേനോൻ ഗവ:കോളേജിൽ നിന്നാണ് വിദ്യാർത്ഥി അഞ്ചാം റാങ്ക് കരസ്ഥമാക്കിയത്.ഭവനത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡി വൈ എഫ് ഐ തൃത്താല ബ്ലോക്ക് പ്രസിഡന്റ് കെ.എ പ്രയാൺ വിദ്യാർത്ഥി മിന്നു സിബിക്ക് മെമ്മന്റോ നൽകി അനുമോദിച്ചു.യൂണിറ്റ് സെക്രട്ടറി അജിത്ത്,യൂണിറ്റ് അംഗങ്ങളായ നിഖിൽ അമൽ എന്നിവർ പങ്കെടുത്തു