PONNANI
സീ കേരളം ഡാൻസ് കേരളയിൽ നൃത്തമാടി പൊന്നാനിയുടെ കലാകാരികളും
പൊന്നാനി : സീ കേരളം ചാനലിന്റെ ഡാൻസ് കേരള പ്രോഗ്രാമിൽ പൊന്നാനിയിലെ കലാകാരികൾ അരങ്ങ് തകർക്കുന്നു. ഭദ്ര സ്കൂൾ ഓഫ് ഡാൻസിന്റെ നേതൃത്വത്തിൽ മികച്ച പരിശീലനം നേടിയ പതിനഞ്ചോളം കലാകാരികളാണ് പങ്കെടുക്കുന്നത്.ശ്രിയ, ദേവിക പി.വി,അഞ്ജന പ്രജീഷ്,അമൃത സി,ആതിര സി,ലക്ഷ്മി പ്രിയ,അഞ്ജന യു,വിസ്മയ,കൃഷ്ണ കാവ്യ,അനാമിക എം.വി,അപർണ ഷാജി,ശ്രീലഷ്മി എം.ടി,നന്ദന സുഭാഷ്,കൃഷ്ണേന്ദു,അലീന സുരേഷ്,എന്നീ കലാകാരികളാണ് ഡാൻസ് കേരളയിൽ അരങ്ങു തകർക്കുന്നത്.സീ കേരളം ചാനലിൽ ശനി ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്കാണ് പ്രോഗ്രാം.