BREAKING NEWSKERALALATEST NEWSPONNANIPUBLIC INFORMATIONUPDATES

പൊന്നാനി വലിയ പള്ളിക്കുളത്തിന് ഇനി സ്ഥിരം പരിചരണം ശുചീകരണ തൊഴിലാളികളുടെ സേവനം ഉറപ്പാക്കി നഗരസഭ

പൊ​ന്നാ​നി വ​ലി​യ ജു​മു​അ​ത്ത് പ​ള്ളി​ക്കുളം

പൊ​ന്നാ​നി: മാ​ലി​ന്യം നി​റ​ഞ്ഞ് മ​ത്സ്യ​ങ്ങ​ൾ ച​ത്ത് പൊ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ പൊ​ന്നാ​നി വ​ലി​യ പ​ള്ളി​ക്കു​ള​ത്തി​ന് ഇ​നി സ്ഥി​രം പ​രി​ച​ര​ണം. കു​ള​വും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന് ദി​വ​സ​വും ര​ണ്ട് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കി ന​ഗ​ര​സ​ഭ. അ​മൃ​ത് മി​ത്ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തേ​ക്ക് പ​ര​മാ​വ​ധി 10 ല​ക്ഷം രൂ​പ വ​രെ ചെ​ല​വ​ഴി​ക്കാ​വു​ന്ന പ​ദ്ധ​തി​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.ഇ​തോ​ടൊ​പ്പം ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള വ​ലി​യ പ​ള്ളി​ക്കു​ളം സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള 65 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്കും ന​ഗ​ര​സ​ഭ രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. അ​മൃ​ത് 2.0 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇ​തി​ന്റെ വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ (ഡി.​പി.​ആ​ർ) സ​മ​ർ​പ്പി​ച്ചു.

ക​നാ​ലി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കു​ളം സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ​മാ​ന​മാ​യ പ​ദ്ധ​തി​യി​ൽ നേ​ര​ത്തെ ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. വ​ലി​യ പ​ള്ളി​ക്കു​ള​ത്തി​ന്റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് സ​മാ​ന​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കു​മെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പ്ര​തീ​ക്ഷ.മാ​ലി​ന്യം നി​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കു​ള​ത്തി​ലെ മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത് പൊ​ങ്ങി​യ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ കു​ളം ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ ജ​ന​കീ​യ ഇ​ട​പെ​ട​ലു​മാ​യി രം​ഗ​ത്തെ​ത്തി. കു​ള​ത്തി​ലെ ജ​ല​ത്തി​ന്റെ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​നു ശേ​ഷം ബോ​ധ​വ​ൽ​ക്ക​ര​ണ യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള കു​ളം സം​ര​ക്ഷി​ച്ച് ന​വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ന്ന് ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് അ​മൃ​ത് മി​ത്ര, അ​മൃ​ത് 2.0 പ​ദ്ധ​തി​ക​ളി​ലേ​ക്ക് ന​ഗ​ര​സ​ഭ ഡി.​പി.​ആ​ർ സ​മ​ർ​പ്പി​ച്ച​ത്.കു​ള​ത്തി​ന്റെ പ​രി​സ​ര​വും ക​ട​വും ദി​വ​സേ​ന വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന് ര​ണ്ട് ജീ​വ​ന​ക്കാ​രു​ടെ സ്ഥി​രം സേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ നേ​ട്ട​മാ​യാ​ണ് ന​ഗ​ര​സ​ഭ വി​ല​യി​രു​ത്തു​ന്ന​ത്. ശു​ചീ​ക​ര​ണ​ത്തി​ന് പു​റ​മെ ന​വീ​ക​ര​ണ പ​ദ്ധ​തി​യും യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ വ​ലി​യ പ​ള്ളി​ക്കു​ള​ത്തി​ന്റെ വീ​ണ്ടെ​ടു​പ്പ് പൂ​ർ​ണ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button