KERALA

സിപിഐഎം സമ്മേളനങ്ങൾ വെട്ടി ചുരുക്കുന്നു.

സിപിഐഎം സമ്മേളനങ്ങൾ വെട്ടി ചുരുക്കാൻ തീരുമാനമായി. സിപിഐഎം കാസർ​ഗോഡ് ജില്ലാ സമ്മേളനം രണ്ട് ദിവസമാക്കി വെട്ടിക്കുറച്ചു.

നാളെ കൊണ്ട് സമ്മേളന നടപടികൾ പുറത്തിയാക്കും. ഞായറാഴ്ചയ സമ്പൂർണ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നാളെ കൊണ്ട് സമ്മേളനം അവസാനിപ്പിക്കുന്നത്.

തൃശൂർ സമ്മേളങ്ങൾ നാളെ അവസാനിപ്പിക്കാനും ആലോചനയുണ്ട്. പ്രതിനിധി സമ്മേളനങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്യും. കൊവിഡ് പ്രതിസന്ധിയിൽ ജില്ലാ സമ്മേളനം നടത്തുന്നതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
അതേസമയം, സമ്മേളനങ്ങൾക്കെതിരെ ഹൈക്കോടതിയും രം​ഗത്ത് വന്നു. 50 പേരിലധികം പങ്കെടുക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്ക് ഹൈക്കോടതി വിലക്കേർപ്പെടുത്തി. രാഷ്ട്രീയ പാർട്ടികൾക്ക് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button