തവനൂർ സർക്കിൾ സ്വലാത്ത് വാർഷികം സമാപിച്ചു.
എടപ്പാൾ : തവനൂർ സർക്കിൾ സ്വലാത്ത് വാർഷികം സമാപിച്ചു.
മദിരശ്ശേരി ഗ്രാൻ്റ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക സമ്മേളനത്തിൽ സയ്യിദ് സീതിക്കോയ തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. സമസ്ത ജില്ലാ മുശാവറ അംഗം ഹൈദർ മുസ്ലിയാർ ഉൽഘാടനം ചെയ്തു. സമസത പൊന്നാനി മേഘല പ്രസിഡണ്ട് അബ്ദുറസാഖ് ഫൈസി ആമുഖഭാഷണം നടത്തി. ലുഖ്മാനുൽ ഹക്കിം സഖാഫി പുല്ലാര മുഖ്യപ്രഭാഷണം നടത്തി.സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. മെഡിക്കൽ കാർഡ്, വിവാഹ ധനസഹായം, ഭവന നിർമ്മാണ സഹായം എന്നിവയുടെ വിതരണം ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ സോൺ പ്രസിഡണ്ട് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ ഇബ്റാഹിം കരിം ബാഖവി അദ്ധ്യക്ഷത വഹിച്ചു.
കടകശ്ശേരി വാർഡ് മെമ്പർ അഷ്റഫ് അമ്മായത്ത്, അബ്ദുറസാഖ് അഹ് സനി, ഇബ്റാഹീം മുസ്ലിയാർ കാലടി,
അബ്ദുശുക്കൂർ സഖാഫി, അബ്ദുൽ കരീം മുസ്ലിയാർ, അഷ്റഫ് ലത്വീഫി, മുഹമ്മദ് മുസ്ലിയാർ, പി ഹബീബ് അഹ്സനി, മൊയ്തീൻഷാ, സൈദ് ഹാജി,ശംസുദ്ദീൻ മിസ്ബാഹി പങ്കെടുത്തു. സ്വാഗത സംഘം കൺവീനർ സൈഫുല്ല അദനി സ്വാഗതവും ഉമർ സഅദി അയങ്കലം നന്ദിയും പറഞ്ഞു.