ENTERTAINMENT

സിനിമ റിഹേഴ്സലിനിടെ അപകടം; നടൻ വിക്രമിന്റെ വാരിയെല്ലിന് പരുക്ക്

സിനിമ ചിത്രീകരണത്തിനിടെ നടൻ ചിയാൻ വിക്രമിന് പരുക്ക്. പുതിയ ചിത്രമായ തങ്കലാൻ എന്ന ചിത്രത്തിനുവേണ്ടിയുള്ള റിഹേഴ്‌സലിനിടെ പരുക്കുപറ്റിയതായാണ് വിവരം. വാരിയെല്ലിനാണ് പരുക്കേറ്റിരിക്കുന്നത്. അപകടത്തിൽ വിക്രമിന്റെ വാരിയെല്ലിന് ഒടിവ് പറ്റിയതായി മനേജർ സൂര്യനാരായണൻ ട്വീറ്റ് ചെയ്തു. അപകടത്തെ തുടര്‍ന്ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു.ചിത്രീകരണത്തിൽ നിന്ന് കുറച്ചുനാളത്തേക്ക് വിക്രം വിട്ടുനിൽക്കുമെന്ന് അദ്ദേഹത്തിന്റെ മനേജർ അറിയിച്ചു. പൂർണ ആരോഗ്യവാനായി ഉടൻ തന്നെ തിരിച്ചെത്തുമെന്ന് വിക്രം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button