PONNANI
പുതുപൊന്നാനിയിൽ സ്വകാര്യ ബസ്സ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.
സ്ഥിരം അപകടമേഖലയായ പുതുപൊന്നാനി സെന്ററിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.വയനാട് സുൽത്താൻബത്തേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ഗാലക്സി ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ആരുടെയും പരിക്കുകൾഗുരുതരമല്ല.ബസ്സിലുണ്ടായിരുന്ന ഇരുപത്തിയഞ്ചോളം പേർക്കാണ് പരിക്കേറ്റത്.എല്ലാവരെയും പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരിൽ സാരമായി പരിക്കുപറ്റിയ ലില്ലി(56), പ്രസന്ന(52),
അതുല്യ(21),നിക്സൺ(13), ബാസിൽ(14), നിഷ(37), ലില്ലി(57), സാലി(51), അൽഫോൻസ് (12), ആലീസ് എന്നിവരെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി