MALAPPURAM

സാറ്റ് എഫ്‌സിക്ക് സമനില……

മലപ്പുറം : ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് രണ്ടാം ഡിവിഷൻ

ഫുടബോൾ മത്സരത്തിൽ സാറ്റ് എഫ്‌സി കേരളയ്ക്ക് സമനില. ച്യാൻമരി എഫ്‌സി ഐസോളിനെതിരായി നടന്ന മത്സരത്തിൽ ഇരുടീമുകളും ഒരോ ഗോൾ വീതമടിച്ചാണ് സമനിലയിൽ കലാശിച്ചത്. വിൻസന്റ് (55) ച്യാൻമരിക്കായി ആദ്യഗോൾ നേടിയപ്പോൾ ലിജോ (85)യിലൂടെയാണ് സാറ്റ് എഫ്‌സി ആശ്വാസഗോൾ നേടിയത്.

ഇതോടെ 19 പോയിന്റുമായി മൂന്നാംസ്ഥാനത്താണ് സാറ്റ് എഫ്‌സി. ഏപ്രിൽ 11-ന് ഡിഎച്ച്എഫ്‌സി കൊൽക്കത്തയുമായാണ് പയ്യനാട് സ്റ്റേഡിയത്തിലെ സാറ്റ് എഫ്‌സിയുടെ അടുത്ത മത്സരം. വേനൽമഴയിലും കളികാണാൻ നിരവധി സ്ത്രീകളും കുട്ടികളുമാണ് സ്റ്റേഡിയത്തിലെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button