സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ആനക്കര : ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും
ആനക്കര AWH കോളേജ് ഓഫ് സയൻസ് & ടെക്നോളജി എൻ എസ് എസ് യൂണിറ്റും സംയുക്തമായി തൃശ്ശൂർ അമല മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ കോളേജിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
75 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 62 പേർ രക്തദാനം നടത്തി. ക്യാമ്പിന് വേണ്ട എല്ലാ സജ്ജീകരണങ്ങൾ ഒരുക്കുകയും നിരവധി വിദ്യാർത‍്ഥികളെ ക്യാമ്പിലേക്ക് രക്തദാനത്തിന് സന്നദ്ധമാക്കുകയും ചെയ്ത NSS വളണ്ടിയർമാരുടെ പ്രവർത്തനം ശ്രദ്ധേയമായി. രക്തദാനം നിർവ്വഹിച്ച 62 പേരിൽ 56 പേർ അവരുടെ ആദ്യ രക്തദാനമാണ് ക്യാമ്പിലൂടെ നിർവ്വഹിച്ചത്. 10 വനിതകളും രക്തദാനം നിർവ്വഹിച്ചു
ക്യാമ്പിലുടനീളം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് ബി ഡി കെ കോർഡിനേറ്റർമാരും എയ്ഞ്ചൽസ് വിങ് അംഗങ്ങളും NSS വളണ്ടിയർമാരോടൊപ്പം ചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന്റെ മികച്ച സംഘാടനത്തിന് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി ക്ലബ്ബ് പ്രവർത്തകർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.