പ്രവാസി സംഘം പ്രവാസി പുനരധിവാസം
സെമിനാർ സംഘടിപ്പിച്ചു
കുന്നംകുളം:പ്രവാസികളുടെയും,കുടുംബത്തിന്റെയും ജീവിതത്തിനും, സ്വത്തിനും പൂർണ്ണ പരിരക്ഷ നൽകാൻ നോർക്കയുടെ സേവനം എന്നും ഉറപ്പാക്കുമെന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. പ്രവാസി സഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുന്നംകുളം ഏരിയാ കമ്മറ്റിയുടെ നേത്യത്വത്തിൽ പ്രവാസി പുനരധിവാസം’ എന്ന വിഷയത്തിൽ ലിവ ടവ്വറിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പ്രവാസി പരിരക്ഷ പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏരിയാ പ്രസിഡന്റ് യു വി അനിൽ അധ്യക്ഷനായി. സി പി ഐ എം ജില്ലാ കമ്മറ്റിയംഗങ്ങളായ കെ എഫ് ഡേവിസ്, എം ബാലാജി, പ്രവാസി സംഘം സംസ്ഥാന എക്സി.അംഗം സി കെ കൃഷ്ണദാസ്, ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് മുല്ല, ജില്ലാ എക്സി.അംഗം ശാലിനി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.സംഘാടക സമിതി ചെയർമാൻ എം എൻ സത്യൻ സ്വാഗതവും അബുബക്കർ മേലയിൽ നന്ദിയും പറഞ്ഞു.