KERALA
സംസ്ഥാനത്ത് ഇന്ന് പുതിയ 1,801 കൊവിഡ് കേസുകള്‍; പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും മാസ്ക് നിര്‍ബന്ധം
കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തില്‍ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി. പ്രായമായവരെയും കിടപ്പുരോഗികളെയും സംരക്ഷിക്കുക പ്രധാനമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ഗര്ഭണികള്, പ്രായമായവര്‍, ജീവിത ശൈലി രോഗമുള്ളവര്‍ എന്നിവര്‍ മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും ആരോഗ്യ വകുപ്പ് നല്കിയ നിര്‍ദേശത്തില്‍ പറയുന്നു.