KERALA
ഇടുക്കിയിൽ കാർ ഒഴുക്കിൽ പെട്ടു :ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.
ഇടുക്കി കാഞ്ഞാറിൽ ഒഴുക്കിൽ പെട്ട കാറിനരികെ നിന്ന് ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.
രാവിലെയാണ് കാർ ഒഴുക്കിൽ പെടുന്നത്. പിന്നീട് പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തി. കാറിൽ രണ്ട് പേർ ഉണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഇതിൽ ഒരാളുടെ മൃതദേഹമാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. കാറിലുണ്ടായിരുന്ന രണ്ടാമത്തെ ആൾക്കായി തെരച്ചിൽ തുടരുകയാണ്. കനത്ത മഴയും കുത്തൊഴുക്കും തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.