Local newsMALAPPURAM
മിനിലോറി കാറിലിടിച്ച് ഒരാൾക്കു പരുക്ക്
July 14, 2023
എടപ്പാൾ ∙ സംസ്ഥാന പാതയിലെ മാണൂരിൽ നിയന്ത്രണംവിട്ട മിനിലോറി, എതിരെ വന്ന കാറിലിടിച്ചു കാർ ഡ്രൈവർക്കു പരുക്ക്. ഡ്രൈവർ അൻഫാലിനെ (32) എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8നു മാണൂർ ഓഡിറ്റോറിയത്തിനു മുൻവശത്തായിരുന്നു അപകടം. എടപ്പാളിലേക്കു പച്ചക്കറിയുമായി വരികയായിരുന്ന മിനിലോറി ആക്സിൽ മുറിഞ്ഞു നിയന്ത്രണംവിട്ട് കാറിൽ ഇടിക്കുകയായിരുന്നു. എറണാകുളത്തെ ഷോറൂമിൽനിന്നു കോഴിക്കോട്ടെ ഷോറൂമിലേക്കു കൊണ്ടുപോകുകയായിരുന്ന പുതിയ കാർ ആണ് അപകടത്തിൽപെട്ടത്. അപകടത്തെത്തുടർന്നു സംസ്ഥാനപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിൻ എത്തിച്ചു വാഹനങ്ങൾ മാറ്റിയാണു ഗതാഗത തടസ്സം നീക്കിയത്.