Local news

ബസിൽ യാത്രക്കാരിയെ സഹയാത്രികൻ കുത്തി പരിക്കേൽപ്പിച്ചു

കോട്ടക്കൽ: ബസ് യാത്രയ്ക്കിടെ യുവതിയെ കുത്തിപരിക്കേല്‍പ്പിച്ച് സ്വയം കഴുത്തറുത്ത് യുവാവ്. മൂന്നാറില്‍ നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ ഇന്നലെ രാത്രി 11ന് വെന്നിയൂരിന് സമീപമാണ് സംഭവം നടന്നത്.

ഗൂഡല്ലൂര്‍ സ്വദേശിനി സീതയെയാണ് വയനാട് സ്വദേശി സനില്‍ (25) ആക്രമിച്ചത്. ഇരുവരും മുന്‍ പരിചയക്കാരാണ്. യുവാവ് എടപ്പാളില്‍ നിന്നും യുവതി അങ്കമാലിയില്‍ നിന്നുമാണ് ബസില്‍ കയറിയത്. നേരത്തേ ഇരുവരും ബസിന്റെ മധ്യഭാഗത്തെ സീറ്റില്‍ ഒരുമിച്ചാണ് ഇരുന്നിരുന്നത്.

ഇതിനിടെ ഇരുവരും വാക്കേറ്റമുണ്ടായിരുന്നതായി ബസ് ജീവനക്കാര്‍ പറഞ്ഞു. കോട്ടയ്ക്കലില്‍ വച്ച് ഇവരെ പിറകിലെ സീറ്റിലേക്ക് മാറ്റിയിരുത്തി. ഇതിനിടെ ബസിലെ ലൈറ്റ് അണച്ചപ്പോഴാണ് സംഭവം. യുവതിയുടെ നെഞ്ചില്‍ ഒന്നിലേറെ കുത്തേറ്റിട്ടുണ്ട്.

ശേഷം യുവാവ് കഴുത്തറുക്കുകയായിരുന്നു. തുടര്‍ന്ന് കത്തി പുറത്തേക്ക് എറിഞ്ഞതായും ജീവനക്കാര്‍ പറഞ്ഞു. ഉടന്‍ ബസ് ജീവനക്കാര്‍ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.സംഭവത്തിന് പിറകിലെ കാരണങ്ങൾ വ്യക്തമല്ല. പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button