Eramangalam

ഷംസുദ്ദീൻ എരമംഗലം മുസ്‌ലിം ലീഗ് അംഗത്വം രാജിവച്ചു

സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ വർക്കിങ് കമ്മിറ്റി മെമ്പർ, പൊന്നാനി നിയോജക മണ്ഡലം പ്രസിഡൻ്റ്, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പൊന്നാനി നിയോജക മണ്ഡലം വർക്കിങ് കമ്മിറ്റി മെമ്പർ, വെളിയംകോട് പാഞ്ചായത്ത് വർക്കിങ് കമ്മിറ്റി മെമ്പർ എന്നീ സ്ഥാനങ്ങളിൽ നിന്ന് ഷംസുദ്ധീൻ എൻ. രാജിവെച്ചതായി അറിയിച്ചു. വ്യക്തിപരമായ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സ്ഥാനങ്ങൾ ഒഴിയുന്നതെന്നും, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ അംഗത്വത്തിൽ നിന്നും രാജി സമർപ്പിച്ചതായും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

മലപ്പുറം ജില്ലയിലെ എരമംഗലം സ്വദേശിയായ ഷംസുദ്ധീൻ എൻ. 20/11/2025 തീയതിയാണ് രാജിക്കത്ത് സമർപ്പിച്ചത്. സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ്റ് / സെക്രട്ടറി, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് / സെക്രട്ടറി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് വെളിയംകോട് പാഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്റ് / സെക്രട്ടറി എന്നിവർക്കാണ് അദ്ദേഹം രാജി വിവരം അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button