ആലംകോട് ഗ്രാമപഞ്ചായത്ത് കുടുബശ്രീ വാർഷിക ആഘോഷം
ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് കുടുബശ്രീ വാർഷിക ആഘോഷം സംഘടിപ്പിച്ചു. ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ നടന്ന ‘അരങ്ങ് 2023’ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കോഡിനേറ്റർ ജാഫർ കക്കൂത്ത് മുഖ്യ അതിഥിയായിരുന്നു. ആലംകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രാമദാസ് മാസ്റ്റർ, വി കരുണാകരൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഹന നാസർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷരീഫ്, മെമ്പർമാരായ മൈമൂന ഫാറൂഖ്, നിംന, ശശി പൂക്കേപ്പുറത്ത്,ചന്ദ്രമതി,സുനിത, തസ്‌നീം അബ്ദുൽ ബഷീർ, സി ഡി എസ് ചെയർപേഴ്സൺ അനിത, പി വിജയൻ എന്നിവർ സംസാരിച്ചു. സി ഡി എസ് വൈസ് ചെയർപേഴ്സൺ സുമിത്ര കെ പി സ്വാഗതവും, സി ഡി എസ് എക്കൗണ്ടന്റ് നന്ദിയും പറഞ്ഞു.വിവിധ കുടുബശ്രീ യൂണിറ്റുകൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു.