EDAPPALLocal news

ഇര്‍ഷാദ് വധം എബിനെ ഇന്ന് കോടതില്‍ ഹാജറാക്കും

ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോവാന്‍ വാടകക്ക് എടുത്ത കാറും 2 ലക്ഷം രൂപയും പിടിച്ചെടുത്തു

ചങ്ങരംകുളം:പന്താവൂരില്‍ താമസിച്ചിരുന്ന ഇര്‍ഷാദിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ അന്യേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയ രണ്ടാം പ്രതി വട്ടംകുളം സ്വദേശി എബിനെ ഇന്ന് വീണ്ടും കോടതില്‍ ഹാജറാക്കും.കഴിഞ്ഞ ദിവസം എബിനുമായി അന്യേഷണ സംഘം നടത്തിയ തെളിവെടുപ്പില്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോവാന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയില്‍ എടുത്തു.

പടിഞ്ഞാറങ്ങാടിയില്‍ നിന്ന് വാടകക്ക് എടുത്ത കാര്‍ ഉടമയുടെ വീട്ടില്‍ നിന്നാണ് അന്യേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്.പ്രതികള്‍ എടപ്പാള്‍ ഉദിനിക്കരയില്‍ ഉള്ള സുഹൃത്തിന്റെ കയ്യില്‍ ഏല്‍പിച്ച 2 ലക്ഷം രൂപയും അന്യേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.കോഴിക്കോടും പൊന്നാനിയിലും ആയി ഉപേക്ഷിച്ച ഇര്‍ഷാദിന്റെ ലാപ്ടോപും മൊബൈല്‍ ഫോണും സിമ്മും കണ്ടെത്തുന്നതിന് പ്രതിയുമായി എത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബു,ചങ്ങരംകുളം എസ്ഐ ഹരിഹരസൂനു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്യേഷണ സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button