PONNANI
ശുചീകരണത്തൊഴിലാളികൾക്ക് നഗരസഭയുടെ സ്നേഹാദരം
പൊന്നാനി : മാലിന്യമുക്ത നവകേരളം കർമപദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ അർപ്പണബോധത്തോടെ സമയബന്ധിതമായി ശുചീകരണ പ്രവർത്തനങ്ങൾ നിർവഹിച്ച നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ നഗരസഭാ ഭരണസമിതിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.വംശനാശഭീഷണി നേരിടുന്ന ജൈവസമ്പത്ത് സംരക്ഷിക്കുന്നതിന് നഗരസഭയൊരുക്കിയ പച്ചത്തുരുത്ത് സംരക്ഷിക്കുന്നതിനും പരിപാലനത്തിനുംവേണ്ട സേവനംചെയ്ത മുഹമ്മദ് ഹനീഫ, കെ.ടി. സുരേഷ്, അജയൻ എന്നിവരെ പ്രത്യേകം ഉപഹാരംനൽകി ആദരിച്ചു.
അനുമോദനച്ചടങ്ങ് നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു. ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, സ്ഥിരംസമിതി അധ്യക്ഷരായ ഷീന സുദേശൻ, രജീഷ് ഊപ്പാല, യൂത്ത് പ്രമോട്ടർ അഞ്ജു മാധവൻ, സിഡിഎസ് പ്രസിഡന്റ് സന്യ, ക്ലീൻ സിറ്റി മാനേജർ ദിലീപ്, ഹെൽത്ത് ഇൻസ്പെക്ടർ ആർദ്ര എന്നിവർ പ്രസംഗിച്ചു.