EDAPPAL
വളാഞ്ചേരിയിൽ മൂന്നു വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുരയിൽ കിണറ്റിൽ മൂന്നു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിപ്പുര കരിപ്പോൾ പള്ളിക്കാട്ടിൽ നവാഫ് മുഹമ്മദിന്റെ മകൻ ഹനീനാണ് മരിച്ചത് വീട്ടുമുറ്റത്തെ കിണറ്റിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത് സംഭവമറിഞ്ഞ് പൊലീസ് ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കിണറ്റിൽനിന്ന് എടുത്തു
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.