MALAPPURAM
വോൾട്ടേജ് ക്ഷാമം രൂക്ഷം; ജില്ലയിൽ കുടിവെള്ള വിതരണത്തെ ബാധിക്കുന്നു
ജനങ്ങൾ വൈദ്യുതി ഉപയോഗം കുറച്ചാൽ മാത്രമേ ഇക്കാര്യത്തിൽ ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയൂ എന്നാണ് ജലവകുപ്പ് പറയുന്നത്. വോൾട്ടേജ് ക്ഷാമം കാരണം കൃത്യമായ പമ്പിങ് നടക്കുന്നില്ല.ജലസ്രോതസ്സുകളിൽ വെള്ളം കുറഞ്ഞതും ജലവകുപ്പിന് ആശങ്കയാണ്. ജില്ലയിൽ എടപ്പാൾ, മലപ്പുറം എന്നീ രണ്ട് ഡിവിഷനുകളിൽ ചാലിയാർ, കടലുണ്ടി, തൂത ഭാരതപ്പുഴ എന്നീ നദികളിൽ നിന്നാണ് ജല അതോറിറ്റി പ്രധാനമായും കുടിവെള്ളം വിതരണത്തിൽ എത്തിക്കുന്നത്.
കുറവുള്ളതിൽ മുന്നിൽ. കടലുണ്ടിയിലെ മണ്ണാർക്കുണ്ട്,നാബ്രാണി, മൂർക്കനാട് എന്നിവിടങ്ങളിലെ ജലലഭ്യത കുറവ് കാരണം വിതരണ സമയം കുറച്ചിട്ടുണ്ട്. ചാലിയാറിലും എടപ്പാൾ ഡിവിഷനിലെ പമ്പിങ് സ്റ്റേഷനുകളിലും നിലവിൽ വിതരണത്തിനുള്ള വെള്ളമുണ്ട്.