KERALA
മന്ത്രി വീണ ജോർജിന്റെ അശ്ലീല വീഡിയോ ഉണ്ടാക്കാൻ യുവതിയെ പ്രേരിപ്പിച്ചു, ക്രൈം നന്ദകുമാർ കൊച്ചിയിൽ അറസ്റ്റിൽസ്ട്രോങ്ങ്>
ക്രൈം നന്ദകുമാർ കൊച്ചിയിൽ അറസ്റ്റിൽ. മന്ത്രി വീണ ജോർജിന്റെ അശ്ലീല വീഡിയോ നിർമിക്കാൻ സ്ഥാപനത്തിലെ ജീവനക്കാരിയെ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. കാക്കനാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ അശ്ലീല വീഡിയോ ഉണ്ടാക്കാൻ പ്രേരിപ്പിച്ചു എന്നും നിരസിച്ചപ്പോൾ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതി.